Header Ads

  • Breaking News

    ഏഴഴകുള്ള ഏഴിലം…. ഏഴോത്തിന്റെ സ്വന്തം വിനോദസഞ്ചാര ഇടം: മന്ത്രി മുഹമ്മദ് റിയാസ്





    ഏഴോം ബോട്ട് കടവില്‍ ഏഴിലം ടൂറിസം വികസന പദ്ധതികള്‍ക്ക് തുടക്കമായി. കണ്ണൂര്‍ ജില്ലയിലെ ഏഴോം ഗ്രാമപഞ്ചായത്തില്‍ ഏഴോം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് ഏഴിലം ടൂറിസം പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. സഹകരണ പ്രസ്ഥാനത്തിന്റെ അഭിമാനാര്‍ഹമായ മറ്റൊരു മാതൃകയാണെന്നും കേരളത്തിലെ ഗ്രാമീണ വിനോദസഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടേകുന്ന മറ്റൊരിടമാണ് ഏഴോമെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. ഏഴോം സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ഏഴിലം ടൂറിസം ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെയും ജില്ലാ പ്രവാസി ക്ഷേമ സംഘടനയുടെയും സംയുക്ത സംരംഭമാണ് ഏഴിലം ടൂറിസം പദ്ധതി.


    No comments

    Post Top Ad

    Post Bottom Ad