Header Ads

  • Breaking News

    പറശ്ശിനിക്കടവ് പാലത്തിന്റെ അറ്റകുറ്റപ്പണി തുടങ്ങി




    പറശ്ശിനിക്കടവ് : കാൽനടയാത്രപോലും ദുർഘടമായ പറശ്ശിനിക്കടവ് പാലത്തിൽ അറ്റകുറ്റപ്പണി തുടങ്ങി. ഒന്നരപ്പതിറ്റാണ്ട് മുൻപാണ് പാലത്തിൽ ഒടുവിലായി അറ്റകുറ്റപ്പണി നടത്തിയത്.

    ടാറിങ് അടർന്ന് നിറയെ കുഴികൾ നിറഞ്ഞ പാലത്തിലൂടെയുള്ള യാത്ര ദുർഘടമായിരുന്നു. നിരവധി പ്രക്ഷോഭങ്ങൾക്കൊടുവിലാണ് 81 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണിക്ക് ഉത്തരവായത്.

    ഓഗസ്റ്റ് 20-നാണ് അറ്റകുറ്റപ്പണി സ്ഥലം എം.എൽ.എ. എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്. ഒരാഴ്ച മുൻപാണ് പണി തുടങ്ങിയത്.

    മയ്യിൽ പഞ്ചായത്തിനെയും ആന്തൂർ നഗരസഭയെയും ബന്ധിപ്പിക്കുന്ന പാലം 1997-ലാണ് തുറന്നത്. ഇതോടെയാണ് ആന്തൂർ, മയ്യിൽ ഭാഗങ്ങളിലേക്കുള്ള യാത്ര സുഗമമായത്. പറശ്ശിനി മുത്തപ്പൻ മടപ്പുര അടക്കമുള്ള തീർഥാടനകേന്ദ്രങ്ങളിലേക്ക് ഈ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് പെട്ടെന്ന് എത്തിച്ചേരാനും പാലം വന്നതോടെ കഴിഞ്ഞിരുന്നു.

    പാപ്പിനിശ്ശേരി, വളപട്ടണം, പുതിയതെരു ഭാഗങ്ങളിൽ ദേശീയപാതയിൽ കുരുക്ക് മുറുകിയാൽ പയ്യന്നൂർ ഭാഗത്തുനിന്നുള്ള ദീർഘദൂര ബസ്സുകളടക്കം കണ്ണൂർ ടൗണിലേക്ക് പോകാനും പറശ്ശിനി പാലത്തെയാണ് ആശ്രയിക്കുന്നത്.

    എന്നാൽ പാലത്തിന്റെ തകരാർ കാരണം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ഇത് കണക്കിലെടുത്താണ് ആദ്യം 40 ലക്ഷം രൂപ പാലം നവീകരണത്തിനായി സർക്കാർ നീക്കിവെച്ചത്.

    എന്നാൽ അനുവദിച്ച 40 ലക്ഷം രൂപയുടെ പദ്ധതി മൂന്നുതവണ ടെൻഡർ ചെയ്തിട്ടും ആരും പങ്കെടുത്തില്ല. തുടർന്ന് എസ്റ്റിമേറ്റ് തുക 81 ലക്ഷമാക്കി പുതുക്കിനിശ്ചയിക്കുകയായിരുന്നു.

    പ്രവൃത്തി പൂർത്തിയാകുന്നത്തോടെ വിനോദസഞ്ചാര, തീർഥാടനയാത്രാ മേഖലയ്ക്ക് ഉണർവേകുമെന്നാണ് പ്രതീക്ഷ.

    No comments

    Post Top Ad

    Post Bottom Ad