പയ്യന്നൂര്‍ : വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള വാക്കേറ്റവുംഅടിപിടിയും സംഭവത്തില്‍ ബസ് ജീവനക്കാരുടെ പരാതിയില്‍ 14 പേര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ വിദ്യാര്‍ഥിയുടെ പരാതിയില്‍ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെയും പയ്യന്നൂർ പോലീസ് കേസെടുത്തു. ബസ് ജീവനക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ മാത്തില്‍ വടവന്തൂരിലെ ഹരികൃഷ്ണന്റെ പരാതിയില്‍ ബസിന്റെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെയാണ് കേസെടുത്തത്.ടിക്കറ്റ് മെഷീന്‍കൊണ്ട് അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചുവെന്ന പരാതിയിലാണ് കേസ്.
No comments
Post a Comment