തിരക്കിന്റെ കോച്ചിൽ’ വീണ്ടും യാത്രക്കാരി കുഴഞ്ഞുവീണു
കണ്ണൂർ : ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റിലെ തിക്കിലും തിരക്കിലുംപെട്ട് ഒരു യാത്രക്കാരികൂടി കുഴഞ്ഞുവീണു. മംഗളൂരു നിന്നു നാഗർകോവിലേക്കുള്ള പരശുറാം എക്സ്പ്രസിലെ(16649) ലേഡീസ് കോച്ചിലെ യാത്രക്കാരിയാണു രാവിലെ ട്രെയിൻ കൊയിലാണ്ടിയെത്താറായപ്പോൾ കുഴഞ്ഞുവീണത്. തിരക്കിൽ ശ്വാസം പോലും കിട്ടാത്ത സ്ഥിതിയായിരുന്നു. സഹയാത്രക്കാരാണു പ്രഥമശുശ്രൂഷ നൽകിയത്.
തുടർന്നു ചങ്ങല വലിച്ചു ട്രെയിൻ നിർത്തി റെയിൽവേ അധികൃതരെ വിവരമറിയിച്ചു. ഈ മാസം ഇതു രണ്ടാം തവണയാണു ജനറൽ കംപാർട്ട്മെന്റിലെ തിരക്കിൽപെട്ട് യാത്രക്കാർ കുഴഞ്ഞുവീഴുന്നത്. ഈ മാസം രണ്ടിനു കാസർകോട് സ്വദേശിനിയായ വിദ്യാർഥിനിയാണ് മംഗളൂരു ചെന്നൈ മെയിലിൽ ശ്വാസംകിട്ടാതെ കുഴഞ്ഞുവീണത്.
രാവിലെയും വൈകിട്ടും കോഴിക്കോടിനും മംഗളൂരുവിനും ഇടയിലെ യാത്ര പെടാപ്പാടാണെന്നു യാത്രക്കാർ പറയുന്നു. നിലവിൽ കണ്ണൂരിൽ നിന്നു രാവിലെ മംഗളൂരു ഭാഗത്തേക്കു പോകാനുള്ളതു രണ്ടു ട്രെയിനുകൾ മാത്രമാണ്. 6.40നുള്ള തിരുവനന്തപുരം–മംഗളൂരു മലബാറും(16629) 7.20നുള്ള കണ്ണൂർ–മംഗളൂരു എക്സ്പ്രസ് സ്പെഷലും.
No comments
Post a Comment