രക്തം നല്‍കാതെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; അപൂര്‍വ്വ നേട്ടം കൈവരിച്ച് ഇന്ത്യ
ഗുജറാത്ത്: ഏഷ്യയില്‍ ആദ്യമായി രക്തരഹിത ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. ഗുജറാത്തിലെ അഹമ്മദാബാദിലെ മാരെംഗോ സിഐഎംഎസ് ആശുപത്രിയിലാണ് അപൂര്‍വ ശസ്ത്രക്രിയ നടന്നത്. ഏഷ്യയില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുന്നത്. അൻപത്തിരണ്ടുകാരനായ ചന്ദ്രപ്രകാശ് ഗാര്‍ഗിനാണ് ഈ ശസ്ത്രക്രിയ നടത്തിയത്.
പൊതുവെ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിക്ക് രക്തം ആവശ്യമാണ്. എന്നാല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡോക്ടര്‍മാര്‍ ഈ പതിവ് തെറ്റിക്കുകയായിരുന്നു. ഇസെമിക് ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതിയുടെയും ഹൃദയസ്തംഭനത്തിന്റെയും അവസാന ഘട്ടത്തിലായിരുന്നു ചന്ദ്രപ്രകാശ്.
റോഡപകടത്തില്‍ മരിച്ച 33 കാരനാണ് ദാതാവ്.
ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കിടെ ധാരാളം രക്തം ഒഴുകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് രക്തം നല്‍കുന്നത്. എന്നാല്‍ ഈ രക്തപ്പകര്‍ച്ചയ്ക്കിടെ നിരവധി അപകടസാധ്യതകളുണ്ട്. ഇത് ഒരു അവയവം മാറ്റിവയ്ക്കല്‍ പോലെ ബുദ്ധിമുട്ടേറിയതാണ്. കര്‍ശനമായ നിരീക്ഷണവും നിയന്ത്രണവും ഈ പ്രക്രിയക്ക് ആവശ്യമാണ്. എന്നാല്‍ ഇത്തവണ രക്തം ചൊരിയാതെയാണ് ഡോക്ടര്‍മാര്‍ ഈ ശസ്ത്രക്രിയ നടത്തിയത്.
മാരെങ്കോ സിഐഎംഎസ് ആശുപത്രിയില്‍ നടന്ന ഈ ശസ്ത്രക്രിയയില്‍ ആവശ്യമായ എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചു. ശസ്ത്രക്രിയയ്ക്കിടെ ഉണ്ടാകുന്ന അണുബാധ കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ശസ്ത്രക്രിയയ്ക്ക് ശേഷം, ഒമ്പത് ദിവസത്തിന് ശേഷം മാത്രമാണ് രോഗിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ഒരു സാധാരണ ട്രാന്‍സ്പ്ലാന്റില്‍, രോഗിയെ കുറഞ്ഞത് 21 മുതല്‍ 24 ദിവസം വരെ ആശുപത്രിയില്‍ തുടരാന്‍ നിര്‍ദ്ദേശിക്കാറുണ്ട്.
ആശുപത്രിയിലെ ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ.ധീരന്‍ ഷായുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ട്രാന്‍സ്പ്ലാന്റ്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ധവാല്‍ നായിക്, കാര്‍ഡിയോ തൊറാസിക് അനസ്തറ്റിസ്റ്റ് ഡോ. നിരേന്‍ ഭവ്സര്‍, മാരെങ്കോ സിഐഎംഎസിലെ ഹൃദയം മാറ്റിവയ്ക്കല്‍ അനസ്തറ്റിസ്റ്റ ഡോ. ചിന്തന്‍ സേത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
No comments
Post a Comment