വിലക്കുമാറി ആശാൻ മടങ്ങി എത്തുന്നു; വിജയവഴിയിൽ തിരിച്ചുവരാൻ ബ്ലാസ്റ്റേഴ്‌സ്
ഐഎസ്എല്ലിൽ വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ഒഡിഷ എഫ്സിയാണ് എതിരാളികൾ. വിലക്ക് മാറി പരിശീലകൻ ഇവാൻ വുകോമനോവിച്ച് തിരികെയെത്തുന്ന മത്സരം കൂടിയാണ് ഇത്. 10 മത്സരത്തിൻെയും 238 ദിവസത്തിന്റെയും വിലക്ക് നീങ്ങിയാണ് ബ്ലാസ്റ്റേഴ്സിനൊപ്പം മൈതാനത്ത് വീണ്ടും സീജീവമാകാൻ ഇവാൻ എത്തുന്നത്. കോച്ചിന്റെ തിരിച്ചുവരവിൽ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകരായ മഞ്ഞപ്പടയും.
കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് മത്സരത്തിനിടെ വാക്ക് ഔട്ട് നടത്തിയതാണ് ഇവാന് വിലക്ക് നേരിടേണ്ടി വന്നത്. ഡ്യൂറന്റ് കപ്പിലും സൂപ്പർ കപ്പിലും മുഖ്യ പരശീലകൻ ഇല്ലാതെയായിരുന്നു ടീം ഇറങ്ങിയത്. ഈ സീസണിലെ ആദ്യ നാലു മത്സരങ്ങളിലും പരിശീലകൻ ഉണ്ടായിരുന്നില്ല. വിലക്കുകൾ മാറി തിരിച്ചുവരുന്ന ഇവാൻ വുകോമനോവിച്ചിന് വൻ സ്വീകരണമൊരുക്കാനാണ് മഞ്ഞപ്പടയുടെ തീരുമാനം.
കല്ലൂർ സ്റ്റേഡിയത്തിൽ ഈസ്റ്റ് ഗാലറി പൂർണമായി വ്യാപിക്കുന്ന കൂറ്റൻ ടിഫോൺ വിരിച്ച് കോച്ചിനെ വരവേൽക്കുമെന്ന് മഞ്ഞപ്പട അറിയിച്ചു. വ്യത്യസ്തമായ മൊസൈക്ക് അവതരണവും ഗാലറികളിൽ ഉണ്ടാകും. അതേസമയം ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഭേദപ്പെട്ട പ്രകനമാണ് കാഴ്ചവെക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച ബ്ലാസ്റ്റ് ഒരു പരാജയവും ഒരു സമനിലയും വഴങ്ങി. നിലവിൽ ഏഴു പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനാത്താണ് കേരള ബ്ലാസ്റ്റേഴ്സ്.
No comments
Post a Comment