Header Ads

  • Breaking News

    ഓഫിസിലും വീട്ടിലെത്തുമെത്താൻ വൈകുന്നു, ഇത് ദുരിതം’; വന്ദേഭാരതിന് മാത്രം പോയാൽ മതിയോയെന്ന് യാത്രക്കാർ



    തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനുകൾ കടന്നുപോകാനായി മറ്റ് ട്രെയിനുകൾ മണിക്കൂറുകൾ വൈകുന്നതായി യാത്രക്കാരുടെ പരാതി. സംസ്ഥാനത്തോടുന്ന പാസഞ്ചർ ട്രെയിനുകളുൾപ്പെടെ മിക്ക ട്രെയിനുകളും വന്ദേ ഭാരതുകളുടെ വരവോടെ സമയക്രമം തെറ്റിയാണ് ഓ‌ടുന്നത്. ട്രെയിനുകളുടെ സമയം തെറ്റിയതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഇതോടെ ജോലിക്കും ജോലി കഴിഞ്ഞ് തിരിച്ചെത്താനും ട്രെയിനുകളെ ആശ്രയിക്കുന്നവർ ​പ്രതിസന്ധിയിലായി. ട്രെയിനുകൾ സമയം തെറ്റുന്നതിനെതിരെ യാത്രക്കാരും പ്രതിഷേധിച്ചു.  ആലപ്പുഴ മുതൽ എറണാകുളം വരെ ഓരോ സ്റ്റേഷനിൽ നിന്ന് കയറിയ യാത്രക്കാരും പ്രതിഷേധ ബാഡ്ജ് ധരിച്ചാണ് യാത്ര ചെയ്തത്.

    വന്ദേ ഭാരതത്തിന്റെ സമയം പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജംഗ്ഷനിലെ സ്റ്റേഷൻ മാസ്റ്റർക്ക്  ഇവർ പരാതി നൽകി. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാൻ ആണ് തീരുമാനം. ഫ്രണ്ട്സ് ഓണ്‍ റെയിൽസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. എറണാകുളം-‌കായംകുളം, 46 മിനിറ്റ് കുമ്പളത്ത് പിടിച്ചിടുന്നു. പാലരുവ് എക്സ്പ്രസിനും സമാനമായ അവസ്ഥയാണ്. മലബാറിൽ നിന്നുള്ള കണ്ണൂർ-ആലപ്പുഴ എക്സ്പ്രസിനുൾപ്പെടെ സമയക്രമം തെറ്റിയിരിക്കുന്നു. ആലപ്പുഴ-എറണാകുളം പാസഞ്ചറിനും ഇതുതന്നെയാണ് അവസ്ഥ. പാലക്കാടും സമാനമായ ബുദ്ധിമുട്ടാണ് നേരിടുന്നത്.


    No comments

    Post Top Ad

    Post Bottom Ad