വൈദ്യുതിയില്ല; കാര്‍ ബാറ്ററികള്‍ ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ് ചെയ്ത് ഗസ്സയിലെ ജനങ്ങള്‍
തെല്‍ അവിവ്: ഗസ്സയിലേക്കുള്ള വൈദ്യുതി ഇസ്രായേല്‍ വിച്ഛേദിച്ചതിനെ തുടര്‍ന്ന് ദിവസങ്ങളായി ഇരുട്ടിലാണ് ഗസ്സ നിവാസികള്‍. വൈദ്യുതിയില്ലാത്തതുമൂലം മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ്. കാറിന്‍റെ ബാറ്ററികള്‍ ഉപയോഗിച്ചാണ് ഫോണ്‍ ചാര്‍ജ് ചെയ്യുന്നത്. ഇതിന്‍റെ ദൃശ്യങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് ഇസ്രായേല്‍ ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവച്ചത്. ”ഇസ്രയേലിലെ വൈദ്യുതി ഉടൻ പുനഃസ്ഥാപിക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗസ്സയിലെ നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ ഉപരോധം ഇസ്രായേൽ പിൻവലിക്കണമെന്ന്” മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റർനാഷണൽ പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേല്‍ ഉപരോധം മൂലം രണ്ട് ദശലക്ഷത്തിലധികം ഫലസ്തീനികളാണ് ദുരിതത്തിലായിരിക്കുന്നത്.
സാധനങ്ങൾ സംഭരിക്കാൻ ആളുകൾ തിരക്കുകൂട്ടുമ്പോൾ ടിന്നിലടച്ച ഭക്ഷണങ്ങള്‍ കടകളിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമാകുന്നു.പ്രദേശത്തെ ഏക അറവുശാല അടച്ചിട്ടിരിക്കുകയാണ്. അതിർത്തിയോട് ചേർന്ന് കൃഷി ചെയ്യുന്ന പച്ചക്കറികൾക്ക് ക്ഷാമം നേരിടുകയാണ്. ഒക്‌ടോബർ 7 മുതൽ ഇസ്രായേലിന്‍റെ വ്യോമാക്രമണത്തിൽ നൂറുകണക്കിന് കുട്ടികൾ ഉൾപ്പെടെ 2,800 പേർ കൊല്ലപ്പെട്ടതായും പതിനായിരത്തിലധികം പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യവിഭാഗം വ്യക്തമാക്കുന്നു. എന്നാല്‍ ഹമാസ് ആക്രമണത്തില്‍ 1,400 പേരെങ്കിലും കൊല്ലപ്പെട്ടതായി ഇസ്രായേൽ പറയുന്നു. അവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്.
No comments
Post a Comment