Header Ads

  • Breaking News

    സിനിമ തിയറ്ററില്‍ അർദ്ധനഗ്നനായി മോഷണം: മോഷ്ടാവ് ഒടുവില്‍ പിടിയില്‍




    തിരുവനന്തപുരം: ടിക്കറ്റെടുത്ത് സിനിമാ തിയേറ്ററിൽ കയറി അർദ്ധ നഗ്നനായി സിനിമ കാണാനെത്തുന്നവരുടെ പഴ്‌സ് മോഷ്ടിക്കുന്ന മോഷ്ടാവ് ഒടുവിൽ പിടിയിൽ.

    കഴിഞ്ഞ ദിവസം കഴക്കൂട്ടം ഹരിശ്രീ സിനിമാ തീയറ്ററിൽ ആറ്റിങ്ങലിലെ സമാന രീതിയിൽ മോഷണം നടത്താൻ ശ്രമിക്കവെയാണ് പ്രതി കുടുങ്ങിയത്. ജീവനക്കാരാണ് പ്രതിയെ പിടികൂടിയത്. വയനാട് സ്വദേശി വിപിൻ (34) ആണ് പിടിയിലായത്. ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.

    ആറ്റിങ്ങൽ ഗംഗ തിയേറ്ററിൽ കഴിഞ്ഞദിവസം സിനിമ കാണാനെത്തിയവരുടെ പഴ്‌സ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് കള്ളന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിക്കുന്നത്. മോഷ്ടാവിനായി പോലീസ് അന്വേഷണം നടത്തുമ്പോഴാണ് ഇന്നലെ 25 കിലോമീറ്റർ ഇപ്പുറം കഴക്കൂട്ടത്ത് പ്രതി യാതൊരു കൂസലും ഇല്ലാതെ മോഷണത്തിന് എത്തിയത്. ടിക്കറ്റ് എടുത്ത് അകത്ത് കടന്ന പ്രതി പതിവ് പോലെ മോഷണം നടത്താൻ ശ്രമിക്കവേ ആണ് പിടിയിലായത്. പിടിയിലായ വിപിനെതിരെ തമ്പാനൂർ പോലീസ് സ്റ്റേഷനിലും സമാന കേസ് ഉള്ളതായാണ് വിവരം

    No comments

    Post Top Ad

    Post Bottom Ad