വീടിന്റെ മേൽക്കൂര ഇടിഞ്ഞു വീണു വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു
ഇരിട്ടി: കീഴ്പ്പള്ളിയിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞു വീണു. മേൽക്കൂര വീഴുന്ന ശബ്ദംകേട്ട് വീട്ടുകാർ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. ആറളം ഗ്രാമപഞ്ചായത്തിലെ വടക്കേക്കര കോളനിയിലെ വള്ളിയാടൻ കുഞ്ഞിരാമന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്നു വീണത്. പട്ടിക വർഗ്ഗ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 23 വര്ഷം മുൻപ് നിർമ്മിച്ചതാണ് വീട്. അപകടം നടക്കുമ്പോൾ കുഞ്ഞിരാമനും ഭാര്യയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
കുറച്ചുകാലമായി വീട് അപകട ഭീഷണിയിലായതിനെത്തുടർന്ന് വീട് പുതുക്കിപ്പണിയണമെന്നു കാണിച്ചു പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതുവരെ അപേക്ഷ പരിഗണിച്ചിരുന്നില്ല. ഇനിയെങ്കിലും ഒരു വീട് തങ്ങൾക്ക് അനുവദിച്ചു തരണം എന്നാണ് ഇവരുടെ ആവശ്യം. നാട്ടുകാർ ഓടുകളും മറ്റും പെറുക്കിമാറ്റി വീടിന് മുകളിൽ പ്ലാസ്റ്റിക്ക് വലിച്ചുകെട്ടി താൽകാലികമായി താമസ സൗകര്യം ഒരുക്കിയിരിക്കുകയാണ്. ഒരാഴ്ചയായി ഈ മേഖലയിൽ ഇടയ്ക്കിടെ കനത്ത മഴയാണ് പെയ്‌തുകൊണ്ടിരിക്കുന്നത്.
No comments
Post a Comment