Header Ads

  • Breaking News

    സംസ്ഥാന സ്‌കൂൾ കായികോത്സവം; ആദ്യ സ്വർണം കണ്ണൂരിന്






    തൃശൂർ:
    65-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് ട്രാക്ക് ഉണർന്നപ്പോൾ ആദ്യ സ്വർണം കണ്ണൂരിന്.

    ജൂനിയർ പെൺകുട്ടികളുടെ 3,000 മീറ്ററിൽ ഗോപിയാണ് സ്വർണം നേടിയത്. കോഴിക്കോട് താരം അശ്വിനി എസ് നായർക്ക് വെള്ളിയും എറണാകുളത്തിന്റെ അനുമോൾ സജിക്ക് വെങ്കലവും ലഭിച്ചു.

    ഇന്ന് 21 ഇനങ്ങളിലാണ് ഫൈനൽ നടക്കുന്നത്. 4x100 മീറ്റർ റിലെ, 400 മീറ്റർ ഓട്ടം തുടങ്ങിയ ഇനങ്ങളുടെ ആദ്യ റൗണ്ടും ഇന്നാണ്.

    ഉച്ചയ്ക്ക് മൂന്നരയോടെ മാർച്ച് പാസ്റ്റും ഉദ്ഘാടന സമ്മേളനവും നടക്കും. അധികം കായിക താരങ്ങളാണ് കായികോത്സവത്തിൽ മാറ്റുരക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad