ഇസ്രയേൽ-ഹമാസ് സംഘർഷം; ഇന്ത്യൻ വംശജരായ രണ്ട് വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.ലഫ്റ്റനന്റ് ഓർമോസസ് ഇൻസ്പെക്ടർ കിം ഡോക്രേക്കർ എന്നിവരാണ് കൊല്ലപ്പെട്ടത്. ലഫ്റ്റനന്റ് ഓർമോസസ് ഹോം ഫ്രണ്ട് കമാൻഡിൽ സേവനം അനുഷ്ഠിയ്ക്കുകയായിരുന്നു. കിം ഡോക്രേക്കർ പൊലീസ് സെൻട്രൽ ഡിസ്ട്രിക്റ്റിലെ ബോർഡർ ഓഫീസർ ആയിരുന്നു. ഒക്ടോബർ 7 നാണ് ഇരുവരും ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രതിരോധ നിരയിൽ പ്രവർത്തിക്കുന്ന ഘട്ടത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്286 സൈനിക ഉദ്യോഗസ്ഥരും 51 പൊലീസ് ഉദ്യോഗസ്ഥരും ഇതുവരെ രേഖകൾ പ്രകാരം ഹമാസ് ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് ഇസ്രായേലിന്റെ കണക്കുകൾ. ഈ കണക്കിൽ ഉൾപ്പെടാത്ത നിരവധി സുരക്ഷാ സേനാംഗങ്ങൾക്ക് ജീവഹാനി ഉണ്ടായിട്ടുണ്ടാകമെന്നും ഇസ്രയേൽ വ്യക്തമാക്കി
No comments
Post a Comment