Header Ads

  • Breaking News

    നടന്നത് തുടർച്ചയായ രണ്ട് സ്‌ഫോടനങ്ങൾ; തീ പടരാൻ കാരണം പെട്രോൾ




    കളമശ്ശേരി സ്‌ഫോടനക്കേസിൽ അന്വേഷണ സംഘത്തിന്റെ നിർണായ കണ്ടെത്തലുകൾ പുറത്ത്. തുടർച്ചയായ 2 സ്ഫോടനങ്ങളാണ് നടന്നത്. ഇതിനായി രണ്ട് റിമോട്ടുകളാണ് പ്രതി ഉപയോഗിച്ചത്. മൂന്നാമത്തെ സ്ഫോടനം നടന്നില്ല. ഈ സ്ഫോടനങ്ങളെ തുടർന്ന് തീപിടിച്ചെന്നും പെട്രോൾ തീ പടരാൻ സഹായിച്ചുവെന്നും അന്വേഷണസംഘത്തിന്റെ കണ്ടെത്തൽഅതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കളമശ്ശേരിയിലെത്തും. 10 മണിക്ക് നിശ്ചയിച്ച സർവ്വകക്ഷിയോഗം കഴിഞ്ഞ ശേഷമായിരിക്കും മുഖ്യമന്ത്രി യാത്രതിരിക്കുക. ഹെലികോപ്റ്ററിലായിരിക്കും തിരുവനന്തപുരത്ത് നിന്നും കളമശ്ശേരിയിലെത്തുക. തുടർന്ന് സ്‌ഫോടനത്തിൽ പരുക്കേറ്റവരെ ആശുപത്രികളിൽ ചെന്ന് സന്ദർശിച്ചേക്കും

    No comments

    Post Top Ad

    Post Bottom Ad