സ്‌റ്റൈലിഷായി രജനികാന്ത്; തിരുവനന്തപുരത്തെ ലൊക്കേഷനില്‍ മാസായി തലൈവര്‍
തിരുവനന്തപുരം: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ 170-ാമത് ചിത്രത്തിന്റെ ചിത്രീകരണം തലസ്ഥാനത്ത് ആരംഭിച്ചു. ‘തലൈവര്‍ 170’ എന്നാണ് ഇനിയും പേരിടാത്ത ചിത്രത്തിന്റെ വിളിപ്പേര്. സൂര്യയുടെ ‘ജയ്ഭീം’ എന്ന ചിത്രത്തിലൂടെ പ്രസിദ്ധനായ ജ്ഞാനവേലാണ് ചിത്രത്തിന്റെ സംവിധായകന്‍.
ചിത്രത്തില്‍ രജനിക്കൊപ്പം മൂന്നു നായികമാര്‍ അഭിനയിക്കുന്നുവെന്നാണ് തമിഴ് സിനിമാലോകത്ത് പ്രചരിക്കുന്നത്. മഞ്ജുവാരിയര്‍, ദുഷാര വിജയന്‍, ഋതികാ സിങ് എന്നിവരാണ്
സിനിമയിലെ നായികമാര്‍. ഒരു റിട്ട. പോലീസ് ഓഫീസറുടെ വേഷത്തിലാണ് രജനീകാന്ത് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. തലൈവരുടെ മുഴുനീള ആക്ഷന്‍ ചിത്രമെന്നാണ് ആരാധകര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. മഞ്ജുവാരിയര്‍ നേരത്തേ തമിഴില്‍ ധനുഷിനൊപ്പം ‘അസുരന്‍’, അജിത്തിനൊപ്പം ‘തുണിവ്’ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദുഷാര വിജയനും ഋതികാ സിങ്ങും തമിഴിലെ പ്രേക്ഷകര്‍ക്കു പരിചിതരാണ്. രജനീകാന്തിനൊപ്പം അഭിനയിക്കാന്‍ ലഭിച്ച അവസരത്തെക്കുറിച്ച് ദുഷാരയും ഋതികയും അഭിമാനത്തോടെ പ്രതികരിച്ചിട്ടുണ്ട്. താന്‍ അനുഗ്രഹിക്കപ്പെട്ടുവെന്ന് ദുഷാര പറഞ്ഞപ്പോള്‍ അവസരത്തിന് ഋതിക നന്ദിയറിയിച്ചു.
No comments
Post a Comment