ഫോൺ നമ്പർ ആവശ്യമില്ല! ഓഡിയോ- വീഡിയോ കോളുകൾ എളുപ്പത്തിൽ ചെയ്യാം, പുതിയ ഫീച്ചറുമായി എക്സ്
എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പുതിയ ഫീച്ചറുകൾ എത്തുന്നു. മസ്ക് മാസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച ഓഡിയോ-വീഡിയോ കോൾ ചെയ്യാനുള്ള ഫീച്ചറാണ് പുതുതായി എത്തുന്നത്. പുതിയ അപ്ഡേറ്റ് എന്ന നിലയിൽ ഈ ഫീച്ചർ മുഴുവൻ ഉപഭോക്താക്കളിലേക്കും ഉടൻ എത്തിക്കുമെന്ന് മസ്ക് വ്യക്തമാക്കി. എക്സിനെ ഒരു ഓൾ ഇൻ ഓൾ ആപ്പാക്കി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചറുകൾ മസ്ക് പരീക്ഷിക്കുന്നത്.
കോളുകൾ ചെയ്യുമ്പോൾ ഫോൺ നമ്പർ ആവശ്യമില്ല എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന പ്രത്യേകത. ആപ്പിളിന്റെ ഐഒഎസ്, ഗൂഗിളിന്റെ ആൻഡ്രോയിഡ്, പേഴ്സണൽ കമ്പ്യൂട്ടറുകൾ എന്നിവയിൽ ഈ കോളിംഗ് ഫീച്ചർ സപ്പോർട്ട് ചെയ്യുന്നതാണ്. മെറ്റയുടെ കീഴിലുള്ള പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ കോളുകൾ ചെയ്യാൻ നമ്പർ ആവശ്യമില്ല. ഇതേ മാതൃക തന്നെയാണ് എക്സും പിന്തുടരുന്നത്. മാസങ്ങൾക്ക് മുൻപാണ് ട്വിറ്ററിനെ എക്സ് എന്ന് പുനർനാമകരണം ചെയ്തത്. എക്സിനെ ഏറ്റെടുത്തത് മുതൽ നിരവധി തരത്തിലുള്ള മാറ്റങ്ങൾ ഇതിനോടകം എലോൺ മസ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
No comments
Post a Comment