കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ ബൈക്ക് സാമൂഹിക വിരുദ്ധർ കത്തിച്ചു
കണ്ണൂർ: ബിജെപി പ്രവർത്തകന്റെ ബൈക്ക് സാമൂഹിക വിരുദ്ധർ കത്തിച്ചു. കണ്ണൂർ മുഴപ്പാല കൈതപ്രം സ്വദേശി കെ. കെ റിജിലിന്റെ ബൈക്കാണ് തീവെച്ച് നശിപ്പിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
ബിജെപി ബൂത്ത് കമ്മിറ്റി അംഗമാണ് റിജിൽ. രണ്ട് തവണ റിജിലിന് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം ഉണ്ടായിരുന്നു. സംഭവത്തിൽ ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ റിജിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
No comments
Post a Comment