ചെങ്കണ്ണ് വ്യാപനം ; കുട്ടികള്‍ക്ക് വേണം പ്രത്യേക കരുതല്‍
ഇടവിട്ടുള്ള മഴയോടൊപ്പം ഭീഷണിയായേക്കാവുന്ന ഒരു രോഗമാണ് ചെങ്കണ്ണ്. കണ്ണിന് ചുവപ്പ്, തടിപ്പ്, കണ്ണില്‍ നിന്ന് തുടരെ വെള്ളം വരല്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണം. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പടരുന്നതാണ് ചെങ്കണ്ണ്. തിരക്കേറിയ സ്ഥലങ്ങളില്‍ വ്യാപനസാധ്യത കൂടുതലായതിനാല്‍ കുട്ടികള്‍ക്ക് കൂടുതല്‍ കരുതല്‍ വേണം. പലരും സ്വയം ചികിത്സ നടത്തിയാണ് ഈ രോഗത്തെ നേരിടുന്നത്. എന്നാല്‍, ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന അസുഖമാണ് ഇതെന്നാണ് നേത്രരോഗ വിദഗ്ധര്‍ പറയുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കണ്ണിന്റെ മുന്നിലുള്ള നേര്‍ത്ത പാടയായ കണ്‍ജങ്‌ടൈവയില്‍ അണുബാധകൊണ്ട് ഉണ്ടാകുന്ന രോഗമാണ് ചെങ്കണ്ണ്. ബാക്ടീരിയ, വൈറസ്, അലര്‍ജി തുടങ്ങിയവയാണ് രോഗകാരണം. കണ്ണ് ദീനം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാമെന്നതിനാല്‍ കൃത്യമായ ചികിത്സയ്ക്ക് നേത്രരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്.
No comments
Post a Comment