Header Ads

  • Breaking News

    കണ്ണൂരിൽ പ്രാദേശിക മാധ്യമപ്രവർത്തകനെ അധ്യാപകർ കയ്യേറ്റം ചെയ്തതായി പരാതി.


     


    കണ്ണൂർ: കണ്ണൂർ ഇരിട്ടി ഉപജില്ല ശാസ്ത്ര മേള റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ അധ്യാപകർ കൈയ്യേറ്റം ചെയ്തതായി പരാതി. പ്രാദേശിക മാധ്യമ പ്രവർത്തകൻ ദീപുവിനാണ് മർദനമേറ്റത്. കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരാണ് മർദിച്ചത്. ശാസ്ത്ര മേളയ്ക്കെത്തിയ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം നൽകാൻ വൈകിയത് ചിത്രീകരിച്ചതാണ് കാരണം. ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാനെ അധ്യാപകർ ഓഫീസ് മുറിയിൽ പൂട്ടിയിട്ട്  മർദിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയപോലീസ് സ്ഥലത്തെത്തി  സ്ഥിതിഗതികൾ ശാന്തമാക്കി.

    No comments

    Post Top Ad

    Post Bottom Ad