ട്രെയിനിടിച്ചു: ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം
ചെന്നൈ: ട്രെയിനിടിച്ച് ഭിന്നശേഷിക്കാരായ മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം. ചെന്നൈയിലാണ് സംഭവം. കർണാടക സ്വദേശികളായ സുരേഷ് (15), രവി (15), മഞ്ജുനാഥ് (11) എന്നിവരാണ് മരണപ്പെട്ടത്. സംസാരശേഷിയും കേൾവിശേഷിയുമില്ലാത്ത കുട്ടികളാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കൾ നോക്കിനിൽക്കവെയാണ് അപകടം ഉണ്ടായത്.
പൂജ അവധി പ്രമാണിച്ചാണ് ഇവർ ചെന്നൈയിലെത്തിയത്. റെയിൽവെ പാളത്തിലൂടെ നടന്നുവരുന്നതിനിടെ പിന്നിൽ നിന്നെത്തിയ ട്രെയിൻ മൂന്നുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കേൾവിശേഷിയില്ലാത്തതിനാൽ ട്രെയിൻ വരുന്നത് മൂവരും അറിഞ്ഞില്ല. ഇതാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്.
No comments
Post a Comment