തലശ്ശേരിയിൽ മാല മോഷണം ; യുവതികൾ അറസ്റ്റിൽ
തലശ്ശേരി :- തലശ്ശേരി സഹകരണ ആശുപത്രിയിൽ നിന്ന് കുഞ്ഞിന്റെ മാല മോഷ്ടിച്ച കോയമ്പത്തൂർ സ്വദേശികളായ 2 യുവതികളെ 2 മാസത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ പുതിയ (27), ഗീത (38) എന്നിവരെയാണ് എറണാകുളം സബ്ജയിലിൽ കോടതി അനുമതിയോടെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ തലശ്ശേരിയിൽ ആശുപത്രിയിൽ എത്തിച്ചു തെളിവെടുത്തു. അമ്മയോടൊപ്പം ചികിത്സ തേടിയെത്തിയ കുഞ്ഞിന്റെ കഴുത്തിൽനിന്ന് ഒരു പവന്റെ സ്വർണമാലയാണ് ഇവർ കവർന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ഇവർ ഏറണാകുളം സബ് ജയിലിൽ കഴിയുന്നതായി വിവരം ലഭിച്ചത്. ഇവർക്കെതിരെ വിവിധ ജില്ലകളിൽ കേസുണ്ട്.
No comments
Post a Comment