Header Ads

  • Breaking News

    പ്രണയാഭ്യർത്ഥന നിരസിച്ചു; യുവതിയുടെ കഴുത്തറുത്ത് പതിനേഴുകാരൻ



    തിരുനെൽവേലി: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ വെട്ടിക്കൊലപ്പെടുത്തി പതിനേഴുകാരൻ. തിരുനെൽവേലി നെല്ലയ്യപ്പർ ക്ഷേത്രത്തിന് സമീപമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രദേശത്തെ ഫാൻസി സ്റ്റോറിന്റെ ഗോഡൗണിൽ വെച്ചായിരുന്നു കൊലപാതകം. ഈ സ്റ്റോറിലെ ജീവനക്കാരായിരുന്നു യുവതിയും യുവാവും. തിരുപ്പനിക്കരിസൽകുളം സ്വദേശിനിയായ സന്ധ്യ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ പതിനേഴുകാരൻ സംഭവത്തിന് പിന്നാലെ ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള നവേഷണം പോലീസ് ഊർജ്ജിതമാക്കി.

    തിരുനെൽവേലി ടൗണിലെ ഒരു ഫാൻസി സ്റ്റോർ ജീവനക്കാരിയായിരുന്നു സന്ധ്യ. പ്രതി നിരവധി തവണ സന്ധ്യയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. യുവതി വഴങ്ങാതെ വന്നതോടെ അടുത്തിടെ കടയിൽ വെച്ച് കൗമാരക്കാരൻ ബഹളമുണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉടമ ഇയാളെ ജോലിയിൽ നിന്നും പറഞ്ഞുവിട്ടു. പ്രണയാഭ്യർത്ഥന നിരസിച്ചതിനൊപ്പം സന്ധ്യ യുവാവിനോട് സംസാരിക്കുന്നതും നിർത്തി. ഇതോടെ സന്ധ്യയെ ഫോണിൽ ബന്ധപ്പെടാനും യുവാവ് ശ്രമിച്ചു.

    രണ്ട് ദിവസം മുമ്പ്, സന്ധ്യയുടെ മൂത്ത സഹോദരിയെ ഫോണിൽ വിളിച്ച് സന്ധ്യയെ കുറിച്ച് പതിനേഴുകാരൻ പരാതി പറഞ്ഞു. സംസാരിക്കുന്നില്ലെന്നും കാണണമെന്നുമായിരുന്നു യുവാവ് ആവശ്യപ്പെട്ടത്. എന്നാൽ, സഹോദരിയും ഇതിനനുകൂല മറുപടി ആയിരുന്നില്ല നൽകിയത്. ഇതോടെ യുവാവിന് വൈരാഗ്യമായി. തിങ്കളാഴ്ച ഉച്ചയോടെ കടയിലേയ്ക്ക് സാധനങ്ങൾ എടുക്കാൻ അടുത്തുള്ള ഗോഡൗണിൽ പോയ സന്ധ്യ ഏറെ നേരം കഴിഞ്ഞും മടങ്ങി വന്നില്ല. സന്ധ്യയെ പിന്തുടർന്ന പ്രതി സ്റ്റോർ റൂമിലെത്തി കയ്യിൽ കരുതിയിരുന്ന ആയുധമെടുത്ത് കഴുത്ത് മുറിച്ചു. ശരീരത്തിൽ നിരവധി തവണ വെട്ടി. ശേഷം സ്ഥലത്ത് നിന്നും കടന്ന് കളഞ്ഞു. സഹപ്രവർത്തകരെത്തി സന്ധ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    No comments

    Post Top Ad

    Post Bottom Ad