കണ്ണപുരത്ത് ബുളളറ്റും സ്‌കൂടറും കൂട്ടിയിടിച്ച് അപകടം; ഒന്നാം ക്ലാസുകാരി മരിച്ചു
പഴയങ്ങാടി: കണ്ണപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ കണ്ണപുരം വായനശാലയ്ക്ക് സമീപം വാഹനാപകടം. ബൈകും സ്‌കൂടറും കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് വയസുകാരി മരിച്ചു. പാപ്പിനിശ്ശേരി ഹിദായത്ത് സ്‌കൂളിലെ ഒന്നാം ക്ലാസുകാരി ശെഹ ശിറാസാണ് മരിച്ചത്. ബുളളറ്റ് യാത്രികന് ഗുരുതരമായി പരുക്കേറ്റു.
ബൈക് യാത്രികനായ യുവാവിനെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച (04.10.2023) രാവിലെ ഒന്‍പതരയോടെയാണ് അപകടമുണ്ടായത്.
മദ്രസയില്‍ നിന്ന് കുട്ടിയെയും കൂട്ടി ബന്ധു സ്‌കൂടറില്‍ കണ്ണപുരത്തേക്ക് മടങ്ങവേ എതിരെ വരികയായിരുന്ന ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ വാഹനത്തില്‍ നിന്ന് കുട്ടിയും യുവാവും റോഡിലേക്ക് തെറിച്ച് വീണു. ഇരുവരെയും കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കണ്ണപുരം യോഗശാലയിലെ ശിറാസ് -ഹസീന ദമ്പതികളുടെ മകളാണ്.
No comments
Post a Comment