Header Ads

  • Breaking News

    എസ്.എസ്.എൽ.സി. പരീക്ഷ: ഹൈക്കോടതി നിർദേശം അവഗണിച്ചു, ഗ്രേഡിംഗ് തന്നെ തുടരും



    തൃശ്ശൂർ: എസ്.എസ്.എൽ.സി. ഫലത്തിനൊപ്പം മാർക്കുകൂടി പ്രസിദ്ധീകരിക്കണമെന്ന ആവശ്യം പരിഗണിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം അവഗണിച്ച് വിദ്യാഭ്യാസ വകുപ്പ്. 2024 മാർച്ചിൽ നടക്കുന്നു പരീക്ഷയിൽ ഗ്രേഡിങ് സംവിധാനംതന്നെ തുടരുമെന്നാണ് പരീക്ഷാ വിജ്ഞാപനത്തിൽ പറയുന്നത്. കഴിഞ്ഞവർഷം പത്താംക്ലാസ് പരീക്ഷയെഴുതിയ പല്ലവിയെന്ന വിദ്യാർഥിയുടെ രക്ഷിതാവ് കോഴിക്കോട് സ്വദേശി കെ.കെ. ഷിജിനാണ് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഗ്രേഡിങ് സംവിധാനത്തിലൂടെ പ്രവേശനം നടക്കുമ്പോൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ കുട്ടികൾപോലും പിന്തള്ളപ്പെടുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

    ഇതുസംബന്ധിച്ച് ഷിജിൻ വിദ്യാഭ്യാസമന്ത്രിക്ക് നൽകിയ നിവേദനം എത്രയും പെട്ടെന്ന് പരിഗണിച്ച് തീർപ്പാക്കണമെന്നായിരുന്നു ഹൈക്കോടതി നിർദേശം. കഴിയുമെങ്കിൽ കഴിഞ്ഞ വർഷത്തെ ഫലപ്രഖ്യാപനത്തിന് മുമ്പുതന്നെ നിവേദനം പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ ഘട്ടത്തിൽ ആവശ്യം അംഗീകരിച്ചാൽ എസ്.എസ്.എൽ.സി. ഫലം വൈകുമെന്നും ആയിരക്കണക്കിന് കുട്ടികളെ ബാധിക്കുമെന്നുമാണ് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

    കോടതിനിർദേശം സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോവുമെന്ന് ഷിജിൻ പറഞ്ഞു. ഡിങ് സംവിധാനത്തിന് ആധാരമായ സർക്കാർ ഉത്തരവിന്റെ കോപ്പി വിവരാവകാശനിയമപ്രകാരവും ഇന്ത്യൻ തെളിവുനിയമത്തിന്റെ അടിസ്ഥാനത്തിലും ഷിജിൻ ആവശ്യപ്പെട്ടിട്ടും നൽകിയിട്ടില്ല. 2006 ഒക്ടോബർ 11-ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് ഗ്രേഡിങ് രീതി നടപ്പാക്കുന്നതെന്ന് പറയുമ്പോഴും എസ്.എസ്.എൽ.സി. പരീക്ഷാ വിജ്ഞാപനത്തിൽ  ഈ ഉത്തരവിനെക്കുറിച്ച് പരാമർശിക്കുന്നുമില്ല.

    പ്ലസ് ടുവിനുള്ളതുപോലെ ഗ്രേഡിങ്ങിനൊപ്പം മാർക്കും രേഖപ്പെടുത്തിയാൽ പ്രവേശനനടപടികൾ കൂടുതൽ സുതാര്യമാകും. നിലവിൽ നൂറുശതമാനമായ 650 മാർക്ക് വാങ്ങുന്ന കുട്ടിയും 90 ശതമാനമായ 585 മാർക്ക് വാങ്ങുന്ന കുട്ടിയും സിൻ 5 മാർക്കിന്റെ വ്യാസമുണ്ടെങ്കിലും എ പ്ലസ് ഗ്രേഡിലാണ് വന്നത്. പഠിച്ച സ്കൂൾ, പഞ്ചായത്ത് തുടങ്ങിയ അധിക പോയിന്റുകളും ഗ്രേസ് മാർക്കും പരിഗണിക്കുമ്പോൾ പലപ്പോഴും കൂടുതൽ മാർക്ക് കിട്ടിയ കുട്ടികൾ പിന്തള്ളപ്പെടുകയാണ്. പ്രവേശനത്തിലെ അനിശ്ചിതത്വം കാരണം നൂറുകണക്കിന് എ പ്ലസുകാർക്കാണ് മുൻവർഷങ്ങളിൽ മാനേജ്മെന്റ് സീറ്റുകളിൽ പ്രവേശനം നേടേണ്ടിവന്നത്. മികച്ച മാർക്ക് ലഭിച്ചിട്ടും പലർക്കും മൂന്നും നാലും അലോട്മെന്റുകൾ വരെ കാത്തിരിക്കേണ്ടിയും വരുന്നു.


    No comments

    Post Top Ad

    Post Bottom Ad