കോളേജില്‍ ജയ് ശ്രീറാം വിളിച്ച് വിദ്യാര്‍ഥി; ഇറക്കിവിട്ട അധ്യാപികമാര്‍ക്ക് സസ്പെൻഷൻ
ദില്ലി: കോളേജ് ഓഡിറ്റോറിയത്തിലെ സ്റ്റേജില്‍ കയറി ജയ് ശ്രീറാം വിളിച്ച വിദ്യാര്‍ഥിയെ ഇറക്കി വിട്ട അധ്യാപികമാര്‍ക്ക് സസ്പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ എ.ബി.ഇ.എസ് എഞ്ചിനീയറിങ് കോളജിലെ അധ്യാപികമാരായ മംമ്ത ഗൗതം, ശ്വേത ശര്‍മ എന്നിവര്‍ക്കെതിരെയാണ് നടപടി.
വെള്ളിയാഴ്ചയായിരുന്നു സംഭവം. കോളേജ് പ്രവേശന ചടങ്ങിനിടെയാണ് ഒരു വിദ്യാര്‍ഥി സ്റ്റേജിലെത്തി ജയ് ശ്രീറാം വിളിച്ചത്. ഉടന്‍ തന്നെ അധ്യാപികമാര്‍ വിദ്യാര്‍ഥിയോട് സ്റ്റേജില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ചതോടെ, പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തി. ഇവര്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് അധ്യാപികമാരെ സസ്‌പെന്‍ഡ് ചെയ്തത്. പെരുമാറ്റം അനുചിതമാണെന്ന് പറഞ്ഞാണ് കോളേജ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ അധ്യാപികമാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
No comments
Post a Comment