പാനൂരിലെ കുഴൽ പണം തട്ടിപ്പ്. പ്രതി അറസ്റ്റിൽ.
പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പുത്തൂർ വെച്ച് കുഴൽപണം തട്ടിപറിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.മാക്കുനി സ്വദേശി അച്ചാത്ത് ബിജോയ് (31) നെയാണ് സിഐ.എം.പി. ആസാദ് അറസ്റ്റു ചെയ്തത്.പാത്തി പാലത്തെ ബിസ്മില്ല മൻസിലിൽ അർഷാദിൻ്റെ പരാതിയിലാണ് കേസെടുത്തത്.അരയാക്കൂലിലെ റനീഷ്, ജന്മിൻ്റവിട ബിജു, പൊന്ന്യം സ്വദേശി ഷംഷീജ്, ചമ്പാട് കൊട്ടയോടൻ ജോബിൻ ദാസ്ക്കരൻ, കുന്നോത്ത് പറമ്പിലെ നിഹാൽ, കുനിയിൽ വിജേഷ് എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഒരാളെ കൂടി പിടികൂടാനുണ്ട്.പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയതു.
No comments
Post a Comment