Header Ads

  • Breaking News

    മുൻ മിസ് വേൾഡ് മത്സരാർത്ഥി ഷെറിക ഡി അർമാസ് അന്തരിച്ചു




    2015 ലെ മിസ് വേൾഡ് മത്സരത്തിൽ ഉറുഗ്വേയെ പ്രതിനിധീകരിച്ച മുൻ മിസ് വേൾഡ് മത്സരാർത്ഥി ഷെറിക ഡി അർമാസ് അന്തരിച്ചു. സെർവിക്കൽ ക്യാൻസറുമായുള്ള പോരാട്ടത്തിലായിരുന്നു ഷെറിക. 26 വയസായിരുന്നു. മിസ് ഡി അർമാസ് കീമോതെറാപ്പിയും റേഡിയോ തെറാപ്പി ചികിത്സയും നടത്തിവരികെയാണ് അന്ത്യം. ഷെറികയുടെ മരണത്തിന്റെ ഞെട്ടലിലാണ് ഉറുഗ്വേ.

    ‘എന്റെ കുഞ്ഞുപെങ്ങൾ… നീ ഉയരത്തിൽ പറക്കുക, എപ്പോഴും എന്നേക്കും’, അവളുടെ സഹോദരൻ മെയ്ക് ഡി അർമാസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീകളിൽ ഒരാളായിരുന്നു ഷെറികയെന്ന് മിസ് യൂണിവേഴ്സ് ഉറുഗ്വേ 2022 കാർല റൊമേറോ അപലപിച്ചു. ‘ഞാൻ നിങ്ങളെ എപ്പോഴും ഓർക്കും, നിങ്ങൾ എനിക്ക് നൽകിയ എല്ലാ പിന്തുണയ്‌ക്കും നന്ദിയുണ്ട്. ഞാൻ വളരുന്നത് കാണാൻ നിങ്ങൾ ആഗ്രഹിച്ചതിന് മാത്രമല്ല, ഇന്നും എന്റെ സുഹൃത്തായി നിലനിൽക്കുന്നതിനും നന്ദി’, മിസ് ഉറുഗ്വേ 2021 ലോല ഡി ലോസ് സാന്റോസ് ഷെറികയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ പറഞ്ഞു.

    2015-ൽ ചൈനയിൽ സംഘടിപ്പിച്ച ലോകസുന്ദരി മത്സരത്തിൽ 26-കാരി ആദ്യ 30-ൽ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, മത്സരത്തിൽ ‘മത്സരിച്ച ആറ് 18 വയസ്സുകാരിൽ ഒരാളായിരുന്നു’ അവർ. ആ സമയത്ത് നെറ്റുറുഗ്വേയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാകുന്നു. ‘സൗന്ദര്യ മോഡലായാലും പരസ്യ മോഡലായാലും ക്യാറ്റ്‌വാക്ക് മോഡലായാലും എനിക്ക് എപ്പോഴും ഒരു മോഡലാകാൻ ആഗ്രഹമുണ്ട്. ഫാഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഞാൻ ഇഷ്ടപ്പെടുന്നു, ഒരു സൗന്ദര്യമത്സരത്തിൽ, മിസ് യൂണിവേഴ്‌സിൽ പങ്കെടുക്കാനുള്ള അവസരം ഏതൊരു പെൺകുട്ടിയുടെയും സ്വപ്നമാണെന്ന് ഞാൻ കരുതുന്നു. വെല്ലുവിളികൾ നിറഞ്ഞ ഈ അനുഭവം ജീവിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്’, ഇതായിരുന്നു യുവതിയുടെ വാക്കുകൾ.


    No comments

    Post Top Ad

    Post Bottom Ad