Header Ads

  • Breaking News

    ജോലിക്കാർക്കും ഇനി എൻജിനിയറിങ് പഠിക്കാം




    ജോലിയുള്ളവർക്കും എൻജിനിയറിങ് പഠിക്കാൻ അവസരമൊരുക്കി അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ. കേരളത്തിലെ പത്ത് എൻജിനിയറിങ് കോളേജുകൾക്കാണ് അനുമതി. കേരളത്തിൽ സാങ്കേതിക സർവകലാശാലയുടെ നേതൃത്വത്തിലുള്ള എൻജിനിയറിങ് പാഠ്യപദ്ധതി പരിഷ്കാരം അടുത്ത വർഷം പൂർത്തിയാവും.

    രാജ്യമെമ്പാടുമായി ഡിപ്ലോമക്ക് 10,800 സീറ്റും ഡിഗ്രിക്ക് 9180 സീറ്റുമായിരിക്കും ഉണ്ടാവുക. കേരളത്തിൽ ഏഴ് എൻജിനിയറിങ് കോളേജുകൾക്ക് എട്ട് ഡിഗ്രി കോഴ്‌സുകൾ തുടങ്ങാം. നിർമിത ബുദ്ധിയും ഡേറ്റാ സയൻസും ഉൾപ്പെടെയുള്ളവ ഇക്കൂട്ടത്തിലുണ്ട്. മൊത്തം 480 വിദ്യാർഥികളെ പ്രവേശിപ്പിക്കാം.

    മൂന്ന് കോളേജുകളിൽ നാല് ഡിപ്ലോമ കോഴ്‌സ് ആയിരിക്കും തുടങ്ങുക. 210 പേർക്ക് പ്രവേശം നൽകാം. പി ജി കോഴ്‌സുകൾക്കും വൈകാതെ അനുമതി നൽകുമെന്നാണ് പ്രഖ്യാപനം. 

    അനുയോജ്യമായ ക്ലാസ് സമയവും അധ്യയന രീതികളും അവലംബിച്ചായിരിക്കും പഠന സൗകര്യം. ക്ലാസുകൾ വൈകീട്ടോ വാരാന്ത്യ- അവധി ദിനങ്ങളിലോ ആയിരിക്കും. രജിസ്റ്റർ ചെയ്ത വ്യവസായ സ്ഥാപനങ്ങളിലോ പൊതു- സ്വകാര്യ കമ്പനികളിലോ കേന്ദ്ര- സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലോ ജോലി എടുക്കുന്നവർക്ക് അപേക്ഷിക്കാം. ഒരു സ്ഥാപനത്തിൽ കുറഞ്ഞത് ഒരു വർഷമായി ജോലി എടുക്കുന്നവർക്കേ പ്രവേശനം നൽകൂ. തൊഴിലിടം കോളേജിന്റെ 50 കിലോമീറ്റർ ചുറ്റളവിൽ ആയിരിക്കണം.

    ▫️ *ഡിഗ്രി അനുവദിച്ച എൻജിനിയറിങ് കോളേജുകൾ*

    കോളേജ് ഓഫ് എൻജിനിയറിങ് (തലശ്ശേരി), എം ഇ എസ് (കുറ്റിപ്പുറം), ഇലാഹിയ (മൂവാറ്റുപുഴ), സെയ്‌ന്റ് ജോസഫ്‌സ് (പാലാ), മോഡൽ (കൊച്ചി), സെയ്‌ന്റ് തോമസ് (ചെങ്ങന്നൂർ), രാജധാനി (ആറ്റിങ്ങൽ)

    ▫️ *ഡിപ്ലോമ അനുവദിച്ചത്*

    ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (കോട്ടയം), ഗവ. പോളിടെക്‌നിക് കോളേജ് (പെരിന്തൽമണ്ണ), മലബാർ പോളിടെക്‌നിക് കാമ്പസ് (ചെർപ്പുളശ്ശേരി)

    No comments

    Post Top Ad

    Post Bottom Ad