ഒമ്പതു വയസുകാരിക്കു നേരെ നഗ്നതാപ്രദർശനം: വയോധികന് രണ്ട് വർഷം കഠിന തടവും പിഴയും
കാട്ടാക്കട: ഒമ്പതു വയസുകാരിക്കു നേരെ നഗ്നതാപ്രദർശനം നടത്തിയ എഴുപത് വയസുകാരന് രണ്ട് വർഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊല്ലോട് കാവനാട്ടു കോണം മിനി വിലാസത്തിൽ അർജുനനെയാണ് കോടതി ശിക്ഷിച്ചത്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്.
പിഴ തുക അതിജീവിതക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
No comments
Post a Comment