ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.
ചുങ്കക്കുന്ന് :| ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. ചുങ്കക്കുന്ന് സ്വദേശി പള്ളിക്കമലിൽ ജീൻസിന്റെ കാറിനാണ് ചൊവ്വാഴ്ച രാത്രി എട്ടരയോടെ തീ പിടിച്ചത്. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടതോടെ കാർ നിർത്തി പുറത്ത് ഇറങ്ങിയതിനാൽ ആളപായം ഒഴിവായി. തീ ആളി പടർന്നു. പേരാവൂരിൽ നിന്ന് അഗ്നിരക്ഷാ സേന എത്തിയെങ്കിലും കാർ പൂർണമായി കത്തി നശിച്ചു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
No comments
Post a Comment