Header Ads

  • Breaking News

    കണ്ണൂർ ദസറ ; മൂന്നാംദിനത്തിൽ മേളപ്പെരുമ തീർത്ത് പെരുവനം കുട്ടൻ മാരാരും സംഘവും





    കണ്ണൂർ :- കോർപ്പറേഷൻ ഒരുക്കുന്ന കണ്ണൂർ ദസറയുടെ മൂന്നാം ദിനത്തിൽ പത്മശ്രീ പെരുവനം കുട്ടൻ മാരാർ നയിച്ച പാണ്ടിമേളം അരങ്ങേറി.  എഴുത്തുകാരൻ കൽപറ്റ നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു. കൗൺസിലർ കൂക്കിരി രാജേഷ് അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ കെ.ബൈജുനാഥ്  മുഖ്യാതിഥിയായി. മുണ്ടേരി ഗംഗാധരൻ, ഇ.വി.ജി നമ്പ്യാർ, ഒ.അശോക് കുമാർ, സി മനോഹരൻ കൗൺസിലർ വി.ബാലകൃഷ്ണൻ, മിനി അനിൽകുമാർ കെ.എം സരസ, ചിത്തിര ശശിധരൻ, പി.ആർ സ്മിത എന്നിവർ സംസാരിച്ചു.

    തുടർന്ന് ദേവിക സജീവൻ അവതരിപ്പിച്ച ഭരതനാട്യം, കോർപ്പറേഷൻ ജീവനക്കാരുടെ ഡാൻഡിയ നൃത്തം, സിദ്നാൻ താജ് അവതരിപ്പിച്ച ഗാനങ്ങൾ, കോർപ്പറേഷൻ ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെ ഗ്രൂപ്പ് ഡാൻസ് ഇനിവ അരങ്ങേറി.

    No comments

    Post Top Ad

    Post Bottom Ad