Header Ads

  • Breaking News

    മട്ടന്നൂരിൽ ബസും കാറും കൂട്ടിയിടിച്ചു.നാല് പേർക്ക് പരിക്ക്.ഒരാളുടെ നില ഗുരുതരം.




    മട്ടന്നൂർ കൊതേരി മുതലക്കൽ വെച്ച് ഇന്ന് രാവിലെ 9മണിയോടെ ഇരിട്ടി റൂട്ടിലോടുന്ന ബസും, കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ യാത്രക്കാരായ നാല് പേർക്ക് പരിക്കേറ്റു.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
    ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന KL 58.AB.3448 നമ്പർ ഹരിശ്രീ ബസും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന KL 14.K 4412 നമ്പർ ആൾട്ടോ കാറുമാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്നവർ കാസർഗോഡ് സ്വദേശികളാണ്.

    No comments

    Post Top Ad

    Post Bottom Ad