Header Ads

  • Breaking News

    അർദ്ധ നഗ്നനായി എത്തി കവർച്ച നടത്തുന്ന പ്രതി പിടിയിൽ

    കണ്ണൂരിൽ അർദ്ധ നഗ്നനായി എത്തി വീടുകളിൽ കവർച്ച നടത്തുന്ന പ്രതി പിടിയിൽ. കോട്ടയം സ്വദേശിയും തളിപ്പറമ്പ് കുറ്റിക്കോലിലെ താമസക്കാരനുമായ ഷാജഹാൻ എന്ന ബൈജുവിനെയാണ് കഴിഞ്ഞ ദിവസം മോഷണത്തിനായി വരുന്നതിനിടെ നഗരത്തിൽ വച്ച് അറസ്റ്റ് ചെയ്തത്

    കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹനും സ്ക്വാഡുമാണ് പ്രതിയെ കഴിഞ്ഞ ദിവസം പിടികൂടിയത്. ഒന്നര വർഷമായി താണ, താഴെ ചൊവ്വ, മേലേ ചൊവ്വ പരിസരത്തെ വീടുകളിൽ പ്രതി മോഷണം നടത്തി വരികയായിരുന്നു.പ്രദേശത്ത് ഭീതി പരത്തിയ ഷാജഹാന് വേണ്ടിയുള്ള അന്വേഷണം പ്രത്യേക പോലീസ് സംഘം അന്നുമുതൽ നടത്തി വരികയാണെന്ന് ടൗൺ സി.ഐ ബിനു മോഹൻ പറഞ്ഞു.

    ടൗൺ സ്റ്റേഷന് പുറമേ ജില്ലയിലെ മറ്റ് സ്റ്റേഷൻ പരിധിയിലും ഇയാൾ സമാന കുറ്റം ചെയ്തിട്ടുണ്ട്. രണ്ട് മാസം മുൻപ് ധനലക്ഷ്മി ആശുപത്രി പരിസരത്തെ വീട്ടിൽ നിന്ന് 14 പവൻ കവർന്ന കേസിലും ടൗൺ സ്റ്റേഷനിൽ തന്നെ മറ്റൊറു വീട്ടിൽ നിന്ന് ഡയമണ്ട് ആഭരണങ്ങൾ കവർന്ന സംഭവത്തിലും ഇയാൾ പ്രതിയാണ്. നേരത്തെ ഇയാൾ ജയിൽ ശിക്ഷയും അനുഭവിച്ചിരുന്നു. 2020 ലാണ് വീണ്ടും പുറത്തിറങ്ങിയത് എന്നും സി.ഐ അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad