പേര് മാറ്റണം; ടൊവിനോ തോമസിന്റെ ‘നടികർ തിലകം’ എന്ന ചിത്രത്തിനെതിരെ പരാതിയുമായി തമിഴ് സംഘടന.
ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തിലെത്തുന്ന ‘നടികർ തിലകം’ എന്ന പുതിയ ചിത്രത്തിനെതിരെ പരാതി. ശിവജി ഗണേശന്റെ ആരാധക സംഘടനയാണ് പരാതി നൽകിയത്. മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യ്ക്കാണ് പരാതി നൽകിയത്. ഹാസ്യചിത്രത്തിന് ഈ പേരിട്ടത് അവഹേളനമെന്ന് പരാതിയിൽ പറയുന്നു. പരാതി പരിശോധിക്കുമെന്ന് ഇടവേള ബാബു അറിയിച്ചു.നടികർ തിലകമെന്നത് ഒരു പേര് മാത്രമല്ല തമിഴ് സിനമയുടെ ജീവശ്വാസമാണെന്നാണ് സംഘടന പറയുന്നത്. തങ്ങൾ ഹൃദയം കൊണ്ട് ആരാധിക്കുന്ന നടന്റെ പേരിനെ അവഹേളിക്കുന്നതിന് തുല്യമാണ് ഈ നടപടിയെന്നും സംഘടന വ്യക്തമാക്കി.
സുവിൻ എസ് സോമശേഖരൻ തിരക്കഥയെഴുതി ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നടികർ തിലകം. ടൊവിനോയ്ക്ക് പുറമെ അൽത്താഫ് സലിം, സൗബിൻ ഷാഹിർ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
No comments
Post a Comment