കണ്ണൂർ സെന്റർ ജയിലിൽ നിന്ന് ചികിത്സക്കായി കൊണ്ടു പോകുന്നതിനിടയിൽ രക്ഷപ്പെട്ട പ്രതി പിടിയിൽ
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ശ്രീപുരത്തിനടുത്തുള്ള ടിബി സെന്റർറിലേക്ക് ചികിത്സക്കായി കൊണ്ടുപോകുന്നതിനിടയിൽ രക്ഷപ്പെട്ട പ്രതിയെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി.
മലപ്പുറം തിരുരാങ്ങാടി സ്വദേശി മുഹമ്മദ് ഷരീഫ് (51) ആണ് ജയിൽ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞത്.
തുടർന്ന് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അജയൻ , രഞ്ജിത്ത് എന്നി പോലീസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ്
മണിക്കൂറുകൾക്കുള്ളിൽ പ്രതി കൊയിലി ആശുപത്രിക്ക് സമീപത്തെ ഇടവഴിയിൽ വെച്ച് പിടിയിലായത് . കണ്ണൂർ സെന്റർ ജയിലിൽ റിമാൻഡ് തടവുകാരനാണ് മുഹമ്മദ് ഷരീഫ്.
No comments
Post a Comment