പത്താം ക്ലാസ് യോഗ്യര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി ; കേരളത്തിലും ഒഴിവുകള്‍ .
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (ഐബി) യില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍. ഇന്റലിജന്‍സ് ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റ്/ മോട്ടോര്‍ ട്രാൻസ്‌പോര്‍ട്ട് (എസ്‌എ/എംടി), മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് (ജനറല്‍) (എംടിഎസ്/ജനറല്‍) എന്നീ തസ്തികകളിലേക്കായി ആകെ 677 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കേരളത്തില്‍ അടക്കം വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവുകള്‍ ഉണ്ട്. 500 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വികലാംഗ, വനിത വിഭാഗങ്ങള്‍ക്ക് 50 രൂപയാണ് അപേക്ഷ ഫീസ്. അവസാന തീയ്യതി നവംബര്‍ 13
സെക്യൂരിറ്റി അസിസ്റ്റന്റ്/ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്.
ഒഴിവുകള്‍ – 362
പ്രായപരിധി – 27 വയസ്സ്.
യോഗ്യത – പത്താം ക്ലാസ് വിജയം, എല്‍.എം.വി ഡ്രൈവിംഗ് ലൈസന്‍സ്,
വാഹനങ്ങളില്‍ വരുന്ന ചെറിയ കേടുപാടുകള്‍ പരിഹരിക്കാന്‍ സാധിക്കുന്നവര്‍ ആയിരിക്കണം. ശമ്പളം – തിരഞ്ഞെടുക്കപ്പെട്ടാല്‍ 21700 രൂപ മുതല്‍ 69100 വരെ ശമ്പളം ലഭിക്കും.
*മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്*
ഒഴിവുകള്‍ – 315 പ്രായപരിധി – 25 വയസ്സ് വരെ. (പ്രായം 2023 ഒക്ടോബര്‍ 14 അനുസരിച്ച് കണക്കാക്കും). യോഗ്യത – എസ്‌എസ്‌എല്‍സി വിജയം, ഡ്രൈവിംഗ് ലൈസന്‍സ്, ശമ്പളം – 18,000 രൂപ മുതല്‍ 56,900 വരെ. അടിസ്ഥാന ശമ്പളത്തിന്റെ 20% പ്രത്യേക സുരക്ഷാ അലവന്‍സായി ലഭിക്കും.
No comments
Post a Comment