Header Ads

  • Breaking News

    കുട്ടികൾക്ക് മാത്രമായൊരു പ്രത്യേക ക്യാബിൻ! ദീർഘദൂര സർവീസുകളിൽ പുതിയ സംവിധാനവുമായി ഈ യൂറോപ്യൻ എയർലൈൻ



    കുട്ടികളുമായി യാത്ര ചെയ്യുന്നവർക്ക് ആശ്വാസവാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ യൂറോപ്യൻ എയർലൈനായ കോറൻഡോൺ. കുട്ടികൾക്കായി പ്രത്യേക ക്യാബിൻ സൗകര്യമാണ് വിമാന കമ്പനി ഒരുക്കിയിരിക്കുന്നത്. നവംബർ ഒന്ന് മുതൽ ആരംഭിക്കുന്ന ദീർഘദൂര സർവീസുകളിൽ ഈ സംവിധാനം ലഭ്യമാകുമെന്ന് കോറൻഡോൺ വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത റൂട്ടുകളിൽ മാത്രമാണ് പ്രത്യേക സൗകര്യം ലഭ്യമാക്കിയിട്ടുള്ളൂ. ഇവ ഘട്ടം ഘട്ടമായി മറ്റ് റൂട്ടുകളിലേക്കും വ്യാപിപ്പിക്കുന്നതാണ്.

    വിമാനത്തിന്റെ മുൻ ഭാഗത്താണ് ചൈൽഡ് ഫ്രീ മേഖല സജ്ജീകരിക്കുക. കുട്ടികളുമായി യാത്ര ചെയ്യുന്നവർക്ക് ഈ സോൺ തിരഞ്ഞെടുക്കാവുന്നതാണ്. നിലവിൽ, ആംസ്റ്റർ ഡാമിനും കരീബിയൻ ദ്വീപായ കുറാകോയിലേക്കുളള വിമാന സർവീസിലാണ് ഈ സൗകര്യം ലഭിക്കുക. ചെറിയ കുട്ടികൾക്കൊപ്പം യാത്ര ചെയ്യാൻ ആഗ്രഹിക്കാത്ത 16 വയസിന് മുകളിലുള്ള യാത്രക്കാർക്ക്, ഓൺലി അഡൾട്ട് സോൺ തിരഞ്ഞെടുക്കാവുന്നതാണ്. ഈ സോണിൽ ഉള്ളവർക്ക് 93 സീറ്റുകളാണ് ഉണ്ടാവുക.

    വിമാനയാത്രയ്ക്കിടയിൽ കുട്ടികളുടെ കരച്ചിലും ബഹളവും കുസൃതിയും സഹയാത്രികരിൽ അലോസരം സൃഷ്ടിക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് എയർലൈനിന്റെ പുതിയ നീക്കം. ഈ നിലപാടിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, കുട്ടികളുമായി സഞ്ചരിക്കേണ്ടി വരുന്ന രക്ഷിതാക്കൾക്ക് ഈ സംവിധാനം കൂടുതൽ ആശ്വാസകരമാകുമെന്ന് എയർലൈൻ വ്യക്തമാക്കി.


    No comments

    Post Top Ad

    Post Bottom Ad