സുരേഷ് ഗോപിയുടെ അപമര്യാദയായ പെരുമാറ്റം; മാധ്യമ പ്രവർത്തക നിയമ നടപടിക്ക്
മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കിടെ വനിതാ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ബി ജെ പി നേതാവും സിനിമാ താരവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തക നിയമനടപടി സ്വീകരിക്കും.
കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയവൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യൽ കറസ്പോണ്ടന്റിനോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെയ്ക്കുകയായിരുന്നു. അവർ അപ്പോൾ തന്നെ കൈ തട്ടിമാറ്റിയിരുന്നു. ഇത് ആവർത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
താൻ നേരിട്ട മോശം നടപടിയിൽ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തക അറിയിച്ചു.
അതേസമയം വിഷയത്തിൽ സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്നും മറ്റ് ഉചിതമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പത്രപ്രവർത്തക യൂണിയൻ അറിയിച്ചു
No comments
Post a Comment