Header Ads

  • Breaking News

    കണ്ണൂര്‍ ദസറ. കുടുംബശ്രീയുടെ മെഗാതിരുവാതിര അരങ്ങേറി

    .



    കണ്ണൂര്‍ ദസറയുടെ ഭാഗമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ കുടുംബശ്രീ അവതരിപ്പിച്ച മെഗാതിരുവാതിര അരങ്ങേറി. പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടത്തിയ പരിപാടിയിൽ 200 ല്‍ പരം കുടുംബശ്രീ വനിത അംഗങ്ങൾ അണിനിരന്നു.
    മെഗാതിരുവാതിര സിനിമാതാരം അനശ്വര പൊന്നമ്പത്ത് ഉദ്ഘാടനം ചെയ്തു. മേയര്‍ അഡ്വ.ടി ഒ മോഹനന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.പി. രാജേഷ്, അഡ്വ.പി ഇന്ദിര, ഷാഹിന മൊയ്തീന്‍, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തിൽ, ടി രവീന്ദ്രൻ,എൻ ഉഷ,ദസറ കോഡിനേറ്റർ കെ.സി രാജൻ മാസ്റ്റർ,സി ഡി എസ് ചെയര്‍പേഴ്സണ്‍ വി ജ്യോതിലക്ഷ്മി, വൈസ് ചെയര്‍പേഴ്സണ്‍ വി ജി വിനീത, മെമ്പര്‍ സെക്രട്ടറി വി പി അഫ്സില തുടങ്ങിയവര്‍ പ്രസംഗിച്ചു

    No comments

    Post Top Ad

    Post Bottom Ad