കണ്ണൂർ :- പിലാത്തറ മുതൽ വളപട്ടണം വരെയുള്ള റോഡരികിലെ ജനവാസ കേന്ദ്രങ്ങളിലും കണ്ടൽകാടുകളിലും രാത്രി ശുചിമുറി മാലിന്യവും മത്സ്യവണ്ടികളിൽ നിന്നുള്ള മാലിന്യവും ഒഴുക്കിവിടുന്നു എന്ന പരാതിയിൽ പൊലീസ് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചു. തദ്ദേശ സ്ഥാപനങ്ങളും നടപടിയെടുക്കണം. ഇതിനായി കലക്ടർ തദ്ദേശസ്ഥാപന മേധാവിമാർക്കു നിർദേശം നൽകണമെന്നും ഉത്തരവിൽ പറഞ്ഞു.
കണ്ണൂർ റൂറൽ ജില്ലാ പൊലീസ് മേധാവി കമ്മിഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പ്രദേശത്തു നടത്തിയ പരിശോധനയിൽ മാലിന്യം തള്ളുന്നതു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു പറയുന്നു. അഭിഭാഷകനായ വി.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
No comments
Post a Comment