ഫൈനുകളും, ഇ ചലാനുകളും അടക്കാൻ മൊബൈൽ ഫോൺ മതി;
*▪️വാഹനങ്ങൾക്ക് ലഭിക്കുന്ന ഫൈനുകളോ മറ്റ് ഇ ചല്ലാനുകളോ മൊബൈൽ ഫോൺ ഉപയോഗിച്ച് അടക്കാൻ സാധിക്കും.*
ഓഫീസുകൾ കയറിയിറങ്ങാതെ വാഹനങ്ങളുടെ ഫൈനുകളും, ഇ ചലാനുകളും അടക്കാൻ കഴിയും. നമ്മുടെ കയ്യിലുള്ള മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ചാണ് ഇത്തരത്തിൽ ചലാനുകൾ അടയ്ക്കാനാകുന്നത്. ഇതിനുള്ള ലളിതമായ മാർഗങ്ങൾ താഴെ...
*നമ്മുടെ വാഹനങ്ങൾക്ക് ലഭിക്കുന്ന ഫൈനുകളോ മറ്റ് ഇ ചല്ലാനുകളോ എങ്ങനെ മൊബൈൽ ഫോൺ ഉപയോഗിച്ച് അടക്കാൻ സാധിക്കും എന്ന് വിവരിക്കാം:-*
▪️ആദ്യമായി നമ്മുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന എം പരിവാഹൻ ആപ്പ് തുറക്കുക.
▪️അതിലെ 'ട്രാൻസ്പോർട്ട് സർവീസസ്' എന്ന ബട്ടൺ അമർത്തുക.
▪️തുടർന്ന് 'ചെലാൻ റിലേറ്റഡ് സർവീസസ്' എന്ന വരിയിലെ 'വ്യൂ മോർ' എന്ന ബട്ടൺ അമർത്തുക.
▪️പിന്നീട് 'പേമെന്റ്' എന്ന ബട്ടൺ അമർത്തുക.
▪️അതിനുശേഷം 'പേ യുവർ ചെല്ലാൻ' എന്ന ബട്ടൺ അമർത്തുക.
▪️ഇവിടെ ചെല്ലാൻ നമ്പറോ / വാഹന നമ്പറോ / ഡ്രൈവിംഗ് ലൈസൻസ് നമ്പറോ നൽകാവുന്നതാണ്.
▪️അതിനുശേഷം 'ഗെറ്റ് ഡീറ്റെയിൽസ്' എന്ന ബാർ അമർത്തുക.
▪️നമ്മുടെ വാഹനത്തിൻ്റെ ചെല്ലാനുകൾ സംബന്ധിച്ച എല്ലാ വിവരവും ഇവിടെ കാണാം.
▪️അതിൽ 'പെന്റിങ്ങ് ' എന്ന ബട്ടൺ അമർത്തുക.
▪️ഇവിടെ ചെല്ലാൻ നമുക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
▪️ 'ഡൗൺലോഡ് ചെല്ലാൻ' എന്ന ബാർ അമർത്തിയാൽ പിഡിഎഫ് ആയി ചെല്ലാൻ ഡൗൺലോഡ് ചെയ്തെടുക്കാം.
▪️പിഴ അടക്കുന്നതിനായി 'പേ നൗ' എന്ന ബാർ അമർത്തുക.
▪️ 'ഇ ട്രഷറി' തിരഞ്ഞെടുത്തു 'കണ്ടിന്യൂ' ബട്ടൻ അമർത്തുക.
▪️ ഇവിടെ ക്രെഡിറ്റ് കാർഡോ / ഡെബിറ്റ് കാർഡോ / നെറ്റ് ബാങ്കിങ്ങോ /യുപിഐ പേമെന്റ് മുഖാന്തിരമോ പിഴ ഒടുക്കാവുന്നതാണ്.
▪️UPI ഗൂഗിൾ പേ ഉപയോഗിച്ചാണ് പിഴ അടക്കാൻ ആഗ്രഹിക്കുന്നത് എങ്കിൽ യുപിഐ എന്ന ബട്ടൺ അമർത്തുക.
▪️കാർഡോ നെറ്റ് ബാങ്കിങ്ങോ ഉപയോഗിക്കാനുള്ള സംവിധാനം കൂടി ഉണ്ട്.
▪️ഗൂഗിൾ പേ വഴി പിഴ ഒടുക്കിയതിനു ശേഷം 'പ്രസ്സ് ഒക്കെ ടു പ്രൊസീഡ് ' എന്ന ബാർ അമർത്തുക.
ട്രാൻസാക്ഷൻ വിജയകരമായി പൂർത്തിയായതിനുശേഷം 'പ്രിൻറ് റെസിപ്റ്റ് ' എന്ന ബാർ അമർത്തി റസീറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
എ.ഐ ക്യാമറ മുഖാന്തിരമോ മറ്റു വിധത്തിലോ ലഭിച്ച ചലാനുകൾ അടക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഈ മാർഗം വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതാണ്.
No comments
Post a Comment