Header Ads

  • Breaking News

    സംസ്ഥാന സർക്കാരിൻ്റെ മേഖലാതല അവലോകനയോഗം ഇന്ന് കോഴിക്കോട് ചേരും




    സംസ്ഥാന സർക്കാരിൻ്റെ മേഖലാതല അവലോകനയോഗം ഇന്ന് കോഴിക്കോട് ചേരും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലാണ് യോഗം നടക്കുക. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആകും യോഗത്തിൽ ചർച്ചയാകുക.രാവിലെ 9.30 മുതൽ ഉച്ച 1.50 വരെ പ്രമുഖ പദ്ധതികളടെയും പരിപാടികളുടെയും അവലോകനം നടക്കും. വൈകിട്ട് 3.30 മുതൽ അഞ്ച് വരെ പൊലീസ് ഓഫീസർമാരുടെ യോഗം ചേർന്ന് ക്രമസമാധാന പ്രശ്‌നങ്ങൾ അവലോകനം ചെയ്യും. കോഴിക്കോട് ജില്ലയുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിലുള്ള 31 വിഷയങ്ങളും ജില്ലാതലത്തിലുള്ള പത്ത് വിഷയങ്ങളും ചർച്ച ചെയ്യും.വിവിധ വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ, നാല് ജില്ലകളിൽ നിന്നുള്ള കളക്ടർമാർ, ജില്ലാ തല ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും

    No comments

    Post Top Ad

    Post Bottom Ad