ചാർജ് ചെയ്യുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ചു: വീട്ടിലെ ഫർണിച്ചറും വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചു
പാലക്കാട്: ചാർജ് ചെയ്തുകൊണ്ടിരുന്ന ഫോൺ പൊട്ടിത്തെറിച്ച് വീട്ടിലെ ഫർണിച്ചറും വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചു. ഷിജു എന്ന യുവാവിന്‍റെ സാംസങ് എ 03 കോർ എന്ന മോഡൽ സ്മാർട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്.
പാലക്കാട് പൊൽപുള്ളിയിലാണ് സംഭവം. ഇദ്ദേഹത്തിന്‍റെ കൂട്ടുകാരനായ മോഹനൻ എന്നയാൾ ഒരു മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും വാങ്ങിയ ഫോണാണിത്. രണ്ടാം തവണ ചാർജ്ജ് ചെയ്തപ്പോഴാണ് ഫോൺ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് കിടക്കയിലേക്ക് വീണത്.
യുവാവിന്‍റെ മുറിയിലുണ്ടായിരുന്ന ടിവി, ഹോം തിയറ്റർ സിസ്റ്റം, കിടക്ക, അലമാര എന്നിവ കത്തി നശിച്ചു. ആകെ രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് ഇദ്ദേഹം പറയുന്നു.
ചിറ്റൂർ പൊലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകിയതായും ഷിജു പറഞ്ഞു.
No comments
Post a Comment