കുഴഞ്ഞു വീണ യാത്രക്കാരിക്ക് രക്ഷകരായി ബസ് ജീവനക്കാർ
പരിയാരം : സ്വകാര്യ ബസ് യാത്രയ്ക്കിടെ കുഴഞ്ഞു വീണ യാത്രക്കാരിക്ക് രക്ഷകരായി ജീവനക്കാർ. ശ്രീനിധി ട്രാവൽസ് എന്ന ബസ് ഡ്രൈവർ വിജീഷ്, കണ്ടക്ടർ വിനീഷ് എന്നിവർ അവസരോചിതമായ പ്രവർത്തിച്ച് യാത്രക്കാരിക്ക് ചികിത്സ ലഭ്യമാക്കുകയായിരുന്നു. പെരുന്പടവിൽ നിന്നും പയ്യന്നൂരിലേക്കുള്ള യാത്രയ്ക്കിടെ ഇന്നലെ രാവിലെ കോയിപ്ര സ്റ്റോപ്പിൽ നിന്നും കയറി യാത്രക്കാരി ചന്തപ്പുരയിലെത്തിയപ്പോൽ ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ കണ്ടക്ടർ വിനീഷ് ഡ്രൈവറായ വിജീഷിനെ ഇക്കാര്യം അറിയിച്ചു. ഇതോടെ ബസ് നേരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് തിരിച്ച് വൈദ്യസഹായം ലഭ്യമാക്കി.
യാത്രക്കാരി പിന്നീട് സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. ഏര്യം സ്വദേശിയാണ് കണ്ടക്ടർ വിനീഷ്, പാണപ്പുഴ മൂടേങ്ങ സ്വദേശിയാണ് ഡ്രൈവർ വിജീഷ്. മനുഷത്വ പരമായ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന സി.
No comments
Post a Comment