തെരുവുനായ ആക്രമണം; ബിഗ് ബോസ് താരം ഡോക്ടർ രജിത് കുമാറിനടക്കം മൂന്ന് പേർക്ക് കടിയേറ്റു
പത്തനംതിട്ട: പത്തനംതിട്ടയിൽ തെരുവുനായ ആക്രമണത്തിൽ ബിഗ് ബോസ് താരം ഡോക്ടർ രജിത് കുമാറിനടക്കം മൂന്ന് പേർക്ക് കടിയേറ്റു. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. ആക്രമണത്തിൽ പരുക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചാണ് ഡോക്ടർ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന ഒരാൾക്കും കടിയേറ്റത്. മറ്റൊരാള്‍ക്ക് മലയാലപ്പുഴ ക്ഷേത്രത്തിന് അടുത്ത് വച്ചാണ് കടിയേറ്റത്. ഒരു ഷൂട്ടിനായാണ് പത്തനംതിട്ടയിലെത്തിയതെന്നും രാവിലെ ചായ കുടിക്കാൻ പോയപ്പോഴാണ് നായ ആക്രമിച്ചതെന്നും ഡോക്ടർ രജിത് കുമാർ പറഞ്ഞു.
No comments
Post a Comment