പൊലീസ് സീറ്റ് ബെൽറ്റിടാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു: പിന്നാലെ യുവാക്കൾ പൊലീസ് വാഹനം തടഞ്ഞെന്ന കേസിൽ അറസ്റ്റിൽ
കണ്ണൂർ: പൊലീസ് സീറ്റ് ബെൽറ്റിടാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത യുവാക്കളെ പൊലീസ് വാഹനം തടഞ്ഞെന്ന കേസിൽ അറസ്റ്റ് ചെയ്തു. പുല്ലൂക്കരയിലെ നാറാണത്ത് സനൂപ്, ആലിയാട്ട് ഫായിസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച പാനൂർ പുല്ലൂക്കരയിലായിരുന്നു സംഭവം. പൊലീസ് സീറ്റ് ബെൽറ്റിടാതെ യാത്ര ചെയ്തത് ഒരു സംഘം ചെറുപ്പക്കാർ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന്, എസ്.ഐ തട്ടിക്കയറുന്നതിന്‍റെയും പരസ്പരമുള്ള വാഗ്വാദങ്ങളുടെയുമെല്ലാം ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.
പൊലീസിനെ ഭീഷണിപ്പെടുത്തി, മാർഗതടസ്സം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിനുശേഷം യുവാക്കളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
No comments
Post a Comment