കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങൾക്ക് പ്രവേശന നികുതി ഒഴിവാക്കി
ബെംഗളൂരു : കേരളം ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്ന് മൈസൂരു ദസറക്ക് വരുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് കർണാടക ഗതാഗത വകുപ്പ് പ്രവേശന നികുതി ഒഴിവാക്കി.
മൈസൂരു നഗരത്തിലേക്കും മാണ്ഡ്യ ജില്ലയിലെ കെ.ആർ.എസ് അണക്കെട്ടിലേക്കും ഉള്ള വാഹനങ്ങൾക്കും പ്രവേശന നികുതി നൽകേണ്ടതില്ല. ദസറ ആഘോഷങ്ങൾ അവസാനിക്കുന്ന 24 വരെ ആണിത്.
കേരളം ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്ന് ദസറ ആഘോഷങ്ങൾ കാണാനായി 3000-ത്തോളം ടാക്‌സികളും 300-ഓളം ടൂറിസ്റ്റ് ബസുകളുമാണ് പ്രതിദിനം കർണാടകത്തിൽ എത്തുന്നത്.
നികുതിയിളവ് നൽകുന്നതോടെ കൂടുതൽ വാഹനങ്ങളെത്തി മൈസൂരുവിലെ വിനോദ സഞ്ചാര മേഖലക്ക് നേട്ടമാകും എന്നാണ് വിലയിരുത്തൽ. മുൻ വർഷങ്ങളിലും സമാനമായ രീതിയിൽ ടൂറിസ്റ്റ് വാഹനങ്ങൾക്ക് നികുതി ഇളവ് നൽകിയിരുന്നു.
No comments
Post a Comment