ഏഴിലം ടൂറിസം വികസന പദ്ധതികൾ ഉദ്‌ഘാടനം ചെയ്‌തുEzhilam Tourism, Project
ഏഴോം ബോട്ട് കടവിൽ ഏഴിലം ടൂറിസം വികസന പദ്ധതികൾ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സഹകരണ പ്രസ്ഥാനവുമായി കൈകോർത്താൽ ടൂറിസം രംഗത്ത് വലിയ മാറ്റങ്ങൾ സാധ്യമാകുമെന്നതിന്റെ ഉദാഹരണമാണ് ഏഴിലം ടൂറിസം പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. ഏഴോം സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ഏഴിലം ടൂറിസം ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെയും ജില്ലാ പ്രവാസി ക്ഷേമ സംഘടനയുടെയും സംയുക്ത സംരംഭമാണ് ഏഴിലം ടൂറിസം പദ്ധതി. നടപ്പാലം, ഹോട്ടൽ, കുട്ടികളുടെ പാർക്ക് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്.
എം വിജിൻ എംഎൽഎ അധ്യക്ഷനായി. എം വി ജയരാജൻ, ടി വി രാജേഷ്, ഒ വി നാരായണൻ, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ, പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി, പി പി ദാമോദരൻ, കെ പത്മനാഭൻ, ഡി വിമല, സി പി ഷിജു, കെ എൻ ഗീത, കെ മുഹമ്മദ് റഫീഖ്, ജെ കെ ജിജേഷ് കുമാർ, ആർ അജിത, കെ പി അനിൽകുമാർ, കെ പി മോഹനൻ, ഇ ടി വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. കെ ചന്ദ്രൻ സ്വാഗതവും ഇ വേണു നന്ദിയും പറഞ്ഞു.
No comments
Post a Comment