Header Ads

  • Breaking News

    പ്രതിദിനം 13,000 ട്രെയിൻ സർവീസുകൾ, ബുക്ക് ചെയ്യുന്ന എല്ലാവർ‌ക്കും യാത്ര’; വമ്പന്‍ നീക്കവുമായി റെയിൽവേ




    2027 ഓടെ എല്ലാ റെയിൽ യാത്രക്കാർക്കും കൺഫേം ടിക്കറ്റ് ലഭ്യമാക്കുമെന്ന് റെയിൽവേ. ഇതോടെ പ്രതിദിനം ഓടുന്ന ട്രെയിൻ സർവീസുകളുടെ എണ്ണം 13,000 ആയി ഉയർത്തുമെന്ന് റെയിൽവേ അറിയിക്കുന്നു. റെയിൽവേ അധികൃതരെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇത്തരത്തിലൊരു പരിഷ്കരണത്തിന്റെ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്എല്ലാവർഷവും 4,000 മുതൽ 5,000 കിലോമീറ്റർ വരെ പുതിയ ട്രാക്കുകൾ നിർമിക്കാനാണ് റെയിൽവെ ഒരുങ്ങുന്നത്. എല്ലാ ദിവസവും 10,748 ട്രെയിനുകളാണ് സർവീസ് നടത്തുന്നത് അത് 13,000 ആയി ഉയർത്താനും റെയിൽവേ തയ്യാറെടുക്കുന്നുണ്ട്. വരുന്ന മൂന്ന് മുതൽ നാല് വർഷത്തിനുള്ളിൽ 3,000 പുതിയ ട്രെയിനുകളും ട്രാക്കിലിറക്കുമെന്നും എൻ.ഡി ടി വി റിപ്പോർ‌ട്ട് ചെയ്യുന്നു.രാജ്യത്തെ പ്രധാന ആഘോഷങ്ങളിൽ ഒന്നായ ദീപാവലിയോട് അനുബന്ധിച്ച് പ്രധാനപ്പെട്ട ട്രെയിൻ സർവീസുകളിൽ‌ വൻ തിരക്ക് അനുഭവപ്പെട്ടതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാകുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. വർഷം 800 കോടി യാത്രക്കാർ എന്നത് 1,000 കോടിയാക്കി ഉയർത്താനാണ് പദ്ധതിയിടുന്നത്.

    No comments

    Post Top Ad

    Post Bottom Ad