തലശേരി ജില്ലാ കോടതി കെട്ടിടത്തിലെ 2 കോടതികളിലുള്ളവർക്ക് അജ്ഞാത അസ്വാസ്ഥ്യം ; വനിതാ ജഡ്‌ജും, ജീവനക്കാരും വിവിധ ആശുപത്രികളിൽ ചികിത്സയിൽ
തലശേരി ജില്ലാ കോടതി കെട്ടിടത്തിലെ 2 കോടതികളിലുള്ളവർക്ക് അജ്ഞാത അസ്വാസ്ഥ്യം.വനിതാ ജഡ്‌ജും, ജീവനക്കാരും വിവിധ ആശുപത്രികളിൽ ചികിത്സയിൽ
ജില്ലാ കോടതി കെട്ടിട സമുഛയത്തിൽ പ്രവർത്തിക്കുന്ന രണ്ട് കോടതികളിൽ ജോലി ചെയ്യുന്ന ജഡ്‌ജിമാർക്കും ജീവനക്കാരിൽ ചിലർക്കും അജ്ഞാത അസ്വാസ്ഥ്യം. ദേഹമാസകലം അസഹ്യമായ ചൊറിച്ചലും തുടർന്നുള്ള ശാരിരിക പ്രയാസവും കൂടിയ വനിതാ ജഡ്‌ജ്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജീവനക്കാർ തലശേരിയിൽ തന്നെ ചികിത്സ തേടി. ഒരേ കെട്ടിടത്തിൽ താഴെയും മുകളിലുമായി പ്രവർത്തിക്കുന്ന അഡീഷണൽ ജില്ലാ കോടതി രണ്ടിലും മൂന്നിലുമാണ് ഫംഗൽ അലർജിക്ക് സമാന രോഗലക്ഷണമുള്ളത്, മൂന്നാം കോടതിയിലെ ന്യായാധിപയാണ് ആശുപത്രിയിലുള്ളത്.
ജില്ലാ കോടതിക്കായി പണി പൂർത്തിയായി വരുന്ന എട്ട് നിലയുള്ള പുതിയ കോടതി കെട്ടിടത്തിൻ്റെ തൊട്ടടുത്താണ് അഡീഷണൽ ജില്ലാ കോടതികൾ പ്രവർത്തിക്കുന്നത്. പ്രവൃത്തി നടക്കുന്ന പകൽ മുഴുവൻ ഇവിടെ നിന്നും പൊടിപടലങ്ങൾ ഉയർന്നു പാറുന്നുണ്ട്. കൂടാതെ പണി പൂർത്തിയായ കെട്ടിടനിലകളിൽ പെയിൻ്റ് ചെയ്യുമ്പോൾ ഇതിന്റെ തിന്നർ, പുട്ടി, തുടങ്ങിയവയിൽ നിന്നും കെമിക്കലുകൾ ഉയർന്ന് സമീപത്തെ കോടതികളിൽ എത്തുന്നുണ്ട്.
തറ നിരപ്പിൽ നിന്നും മണ്ണ് കിളച്ചു മാറ്റിയാണ് പുതിയ കോംപ്ളക്‌സിന്റെ അടിവശം വാഹന പാർക്കിംഗിന് സൌകര്യ മൊരുക്കുന്നത്. കടൽ തീരത്തിനടുത്തുള്ള ഭൂമി കിളച്ചു കോരുമ്പോൾ ഈ മണ്ണിന്
സ്വാഭാവികമായ സങ്കീർണതയും ഉണ്ടാവും.
ഇതിന്റെയെല്ലാം പരിണിത ഫലമാവാം തൊട്ടടുത്തുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോടതികളിലെ ഉദ്യോഗസ്ഥർക്ക് അനുഭവപ്പെടുന്നതെന്നും ശാരിരികമായി അലട്ടുന്നതെന്നും അഭിപ്രായമുണ്ട്. വിദഗ്ദ പരിശോധനക്കെത്തിയ മെഡിക്കൽ സംഘത്തിന് അഭിപ്രായമുണ്ട്.
വിദഗ്ദ പരിശോധനക്കെത്തിയ മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ട് കിട്ടിയാൽ രോഗബാധയുള്ള കോടതി ഓഫിസും ഹാളും അടച്ചിടുന്നതും സ്ഥാനം മാറ്റുന്നതും ഉൾപെടെയുള്ള കാര്യങ്ങൾ തീരുമാനിക്കും. ജീവനക്കാർക്കും ന്യായാധിപർക്കും ശാരിരിക പ്രയാസങ്ങൾ അനുഭവപ്പെട്ട രണ്ട് അഡീഷണൽ കോടതികളിലും ജില്ലാ ജഡ്ജ് സന്ദർശനം നടത്തി.
ഇവിടെ സിറ്റിംഗിൽ പങ്കെടുക്കാനെത്തിയ അഭിഭാഷകരിൽ ആർക്കെങ്കിലും അവിചാരിതമായി ശാരിരിക പ്രയാസങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ വിഷയം ഗൌരവമായി കണ്ട് ഉടൻ ബാർ അസോസിയേഷനുമായി ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്.
No comments
Post a Comment