എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 2011ന് ശേഷം ജനിച്ചവര്‍ ഉള്‍പ്പെടില്ല: സംസ്ഥാന ആരോഗ്യവകുപ്പ്
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 2011ന് ശേഷം ജനിച്ചവര്‍ ഉള്‍പ്പെടില്ലെന്ന ആരോഗ്യ വകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കാസര്‍കോട് ജില്ലയിലെ ദുരിത ബാധിതര്‍ ആരോഗ്യവകുപ്പിന്റെ ഉത്തരവിന് എതിരെ രംഗത്ത് വന്നു. 2011 ഒക്ടോബറിന് ശേഷം ജനിച്ചവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടില്ലെന്നാണ് കേരള ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നത്.
2005 ഒക്ടോബര്‍ 25നാണ് കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. എന്‍ഡോസള്‍ഫാന്‍ ആഘാതം ആറ് വര്‍ഷം മാത്രമേ നിലനില്‍ക്കൂ എന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
ഇതോടെ 6728 പേരുടെ പട്ടികയില്‍ നിന്ന് ആയിരത്തിലേറെ കുട്ടികള്‍ പുറത്താകും. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് അഞ്ച് ലക്ഷം ധനസഹായം കിട്ടിയവരാണിവര്‍. സര്‍ക്കാരിന്റെ മറ്റ് ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. 2011ന് ശേഷവും ഒട്ടേറെ കുഞ്ഞുങ്ങള്‍ ദുരിത ബാധിതരായി ജനിച്ചിട്ടുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
No comments
Post a Comment